Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIROS NADAPURAM

Middle East and Gulf

ഫി​റോ​സ് നാ​ദാ​പു​ര​ത്തി​ന് മീ​ഡി​യ പ്ല​സി​ന്‍റെ സം​ഗീ​ത പ്ര​തി​ഭ പു​ര​സ്‌​കാ​രം

ദോ​ഹ: പ്ര​ശ​സ്ത ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​ര​ത്തി​ന് മീ​ഡി​യ പ്ല​സി​ന്‍റെ സം​ഗീ​ത പ്ര​തി​ഭ പു​ര​സ്‌​കാ​രം.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഗാ​യ​ക​നാ​യും ഗാ​ന​ര​ച​യി​താ​വാ​യും സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

മു​ന്നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര​വ​ധി പാ​ട്ടു​ക​ള്‍ മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ രാ​ജ​കു​മാ​ര​നാ​യ ക​ണ്ണൂ​ര്‍ ഷ​രീ​ഫ​ട​ക്കം പ​ല പ്ര​മു​ഖ​രും പാ​ടി​യി​ട്ടു​ണ്ട്. പി​ഡി​സി അ​ത്ര ചെ​റി​യ ഡി​ഗ്രി​യ​ല്ല എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി നാ​ല് പാ​ട്ടു​ക​ളാ​ണ് അ​ദ്ദേ​ഹം സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത്.

അ​തി​ല്‍ ഒ​രു ഗാ​നം കെ.​എ​സ്. ചി​ത്ര​യോ​ടൊ​പ്പം പാ​ടാ​നും അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​​ഹി​പ്പി​ക്കു​ന്ന​തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​വും അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.

ഖ​ത്ത​റി​ല്‍ റ​ഊ​ഫ് മ​ല​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഖ്യൂ ​മെ​ലോ​ഡി​യ​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച പ​ത്ത് ആ​ല്‍​ബ​ങ്ങ​ളാ​ണ് അ​ടു​ത്ത​യാ​ഴ്ച ദോ​ഹ​യി​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കെ​ബി​എ​ഫ് പ്ര​സി​ഡന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ഖ്യൂ ​മെ​ലോ​ഡി​യ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെന്‍റ് ചീ​ഫ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഊ​ഫ് മ​ല​യി​ല്‍, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഈ​സ്‌​റ്റേ​ണ്‍ ഗേ​റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹാ​ഷി​ഫ് ഒ​ള​ക​ര, സെ​പ്രോ​ടെ​ക് സി​ഇ​ഒ ജോ​സ് ഫി​ലി​പ്പ്, ഗ​ള്‍​ഫ് കൂ​ള്‍ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ​ലി, ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് മാ​നേ​ജ​ര്‍ ഷൗ​ക്ക​ത്ത്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു,വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up